ഐ പി എല്‍ ലൈവായി കാണൂ

2012, മേയ് 6, ഞായറാഴ്‌ച

പഞ്ചാബിന് 178 റണ്‍സിന്റെ വിജയലക്ഷ്യം




മൊഹാലി: ഐ.പി.എല്ലില്‍ ഇന്നലെ നടന്ന രണ്ടാമത്തെ മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ കിങ്സ് ഇലവന്‍ പഞ്ചാബിന് 178 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 177 റണ്‍സെടുത്തു.

സീസണിലെ അഞ്ചാം ജയം തേടിയിറങ്ങിയ രാജസ്ഥാന് സ്കോര്‍ബോര്‍ഡില്‍ ഏഴ് റണ്‍സ് മാത്രമായപ്പോള്‍ ആദ്യ വിക്കറ്റ് നഷ്ടമായി. ഓപണര്‍ അജിന്‍ക്യ രഹാനെയെ (5) റയാന്‍ ഹാരിസ് വിക്കറ്റ്കീപ്പര്‍ നിതിന്‍ സെയ്നിയുടെ കൈകളിലെത്തിക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ 69 റണ്‍സ് അടിച്ചെടുത്ത് രാഹുല്‍ ദ്രാവിഡും ഷെയ്ന്‍ വാട്സനുമാണ് രാജസ്ഥാനെ മികച്ച സ്കോറിലേക്കു നയിച്ചത്. വാട്സനെ (36) പിയൂഷ് ചൌള ഹാരിസിന് സമ്മാനിച്ചതോടെയാണ് ഈ കൂട്ടുകെട്ടിന് അന്ത്യമായത്. ദ്രാവിഡ് 39 പന്തില്‍ എട്ട് ബൌണ്ടറിയടക്കം 46 റണ്‍സെടുത്ത് ഹാരിസിന്റെ പന്തില്‍ പര്‍വിന്ദര്‍ അവാനയ്ക്കു കീഴടങ്ങി.

അശോക് മനേരിയ (34), ബ്രാഡ് ഹോഡ്ജ് (36) എന്നിവരും രാജസ്ഥാന്റെ മറ്റു പ്രധാന സ്കോറര്‍മാര്‍. നാല് വിക്കറ്റ് പിഴുത റയാന്‍ ഹാരിസാണ് പഞ്ചാബ് ബൌളിങില്‍ തിളങ്ങിയത്. പിയൂഷ് ചൌള രണ്ടു വിക്കറ്റെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ